ഐഎന്‍എസ് ചെന്നൈയില്‍ നിന്നുള്ള ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വിജയം

ഡല്‍ഹി: ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയുടെ തദ്ദേശ നിര്‍മ്മിത യുദ്ധകപ്പല്‍ ഐഎന്‍എസ് ചെന്നൈയില്‍ നിന്നായിരുന്നു വിക്ഷേപണം. അറേബ്യന്‍ കടലില്‍ സ്ഥാപിച്ചിരുന്ന ലക്ഷ്യം ബ്രഹ്മോസ് ഭേദിച്ചതായി ഡിആര്‍ഡിഒ ട്വിറ്ററിലൂടെ അറിയിച്ചു.

ബ്രഹ്മോസ് മിസൈല്‍ സജ്ജമാകുന്നതോടെ ദീര്‍ഘദൂരത്തുള്ള ശത്രുലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ഇന്ത്യന്‍ നാവികസേന കരുത്തരാകുമെന്നും ഡിആര്‍ഡിഒ അറിയിച്ചു. മിസൈല്‍ വിജയകരമായി വിക്ഷേപിച്ചതിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഡിആര്‍ഡിഒ, ബ്രഹ്മോസ്, ഇന്ത്യന്‍ നേവി എന്നിവരെ അഭിനന്ദിച്ചു. ഡിആര്‍ഡിഒയും റഷ്യയുടെ എന്‍പിഒഎമ്മും സംയുക്തമായാണ് ബ്രഹ്മോസ് വികസിപ്പിച്ചത്.

Top