പാലായില്‍ വിജയം ഉറപ്പ്; മാണി സി കാപ്പന്‍

പാലാ: യുഡിഎഫിന് എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ വിജയപ്രതീക്ഷയില്ലെന്ന് എന്‍.സി.കെ നേതാവ് മാണി സി. കാപ്പന്‍. സ്ഥാനാര്‍ഥി നിര്‍ണയം വൈകിയത് തിരിച്ചടിയായിട്ടുണ്ട്. 15 ദിവസം മാത്രമാണ് പ്രചാരണത്തിനായി ലഭിച്ചത്. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.

പാലായില്‍ ജയം ഉറപ്പാണ്. 15,000 വോട്ടിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കും. മറ്റ് സര്‍വേകള്‍ കാര്യമാക്കുന്നില്ല. ജനങ്ങളുടെ സര്‍വേയുടെ ഫലം നാളെ അറിയാം. കേരളത്തില്‍ യു.ഡി.എഫ് ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Top