നരേന്ദ്ര മോദിയുടെ ഭരണ നിര്‍വഹണ മികവ് നല്‍കിയ വിജയം, കേരള രാഷ്ട്രീയവും മാറും; എപി അബ്ദുള്ളക്കുട്ടി

ഡല്‍ഹി: രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും ബിജെപിയുടെ മിന്നും വിജയത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. നരേന്ദ്ര മോദിയുടെ ഭരണ നിര്‍വഹണ മികവ് നല്‍കിയ വിജയം എന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി പറഞ്ഞു. കേരള രാഷ്ട്രീയവും നിശബ്ദമായി മാറും എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ബിജെപിക്ക് വരാനിരിക്കുന്ന ലോക്‌സഭ ഫൈനല്‍ തെരഞ്ഞെടുപ്പിലേക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന ഫലം പുറത്തുവന്നിരിക്കുന്നത്. കേരളത്തില്‍ തെരഞ്ഞെടുപ്പ് വിശകലനം നടത്തുന്നവര് നാട്ടില്‍ നടക്കുന്നത് അറിയുന്നില്ല. കോണ്‍ഗ്രസിന്റെ കുടുംബാധിപത്യത്തിനുള്ള ജനങ്ങളുടെ തിരിച്ചടി ആണ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അതേസമയം നിയമസഭ തെരഞ്ഞെടുപ്പുകളിലെ ഫലം ഏതാണ്ട് വ്യക്തമായതോടെ കോണ്‍ഗ്രസിനെ പരിഹസിച്ച് പി വി അന്‍വര്‍ എംഎല്‍എ. വയനാട് എംപിയായ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത രീതിയിലാണ് അന്‍വര്‍ പരിഹസിച്ചിട്ടുള്ളത്. പടനായകന്‍ യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയില്‍ നിന്നാണ്. ഇല്ലെങ്കില്‍ യുദ്ധം തോല്‍ക്കും. അല്ലാണ്ടെ വയനാട്ടില്‍ വന്നിരുന്നല്ല. വയനാട്ടിലല്ല, സംഘപരിവാര്‍ കോട്ട കെട്ടി താമസിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ബിജെപിക്കെതിരെ നിലകൊള്ളാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. ബിജെപിയുടെ അണ്ടര്‍ കവര്‍ ഏജന്റുമാരായി കോണ്‍ഗ്രസുകാര്‍ മാറുകയാണെന്നും അതാണ് പരാജയത്തിന് കാരണമെന്നും മന്ത്രി ആരോപിച്ചു.

Top