എകെജി സെന്ററിലെ വിജയാഘോഷം; പ്രോട്ടോകോള്‍ ലംഘിച്ചെന്ന് പരാതി

തിരുവനന്തപുരം: തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കോവിഡ് പ്രോട്ടോക്കോള്‍ മറികടന്ന് എല്‍ഡിഎഫ് മുന്നണി വിജയാഘോഷം നടത്തിയതിനെതിരെ പരാതി. കൊയ്ത്തൂര്‍ കാരക്കോണം സ്വദേശി അഡ്വ. എം മുനീറാണ് കലക്ടര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയത്.

ഉത്തരവ് ലംഘിച്ചുകൊണ്ടാണ് എല്‍ഡിഎഫ് നേതാക്കള്‍ ഒത്തുകൂടി കേക്ക് മുറിച്ച് ആഘോഷിച്ചത്. കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 16 പേരാണ് ആഘോഷത്തില്‍ പങ്കെടുത്തത്. വീടിന് പുറത്തിറങ്ങരുതെന്ന വ്യവസ്ഥയും സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശവും ഇവര്‍ ലംഘിച്ചു. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമ പ്രകാരം അന്വേഷണം നടത്തിയ കേസെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. വിജയാഘോഷത്തിന്റെ ചിത്രവും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

Top