സബ്സ്ടിട്യുറ്റായി ഇറങ്ങി ഡേവിഡ് അലാബയുടെ ഫ്രീകിക്ക് ഗോള്‍; വിജയത്തോടെ സീസൺ തുടങ്ങി റയൽ

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ അരങ്ങേറ്റ മത്സരത്തിൽ റയല്‍ മാഡ്രിഡിന് ഉഗ്രൻ വിജയം. ഡേവഡ് അലാബയുടെ ഉശിരൻ ഫ്രീകിക്കിലൂടെയാണ് റയൽ വിജയം നേടിയത്. അല്‍മേരിയക്കെിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. പകരക്കാരനായി ഇറങ്ങി ആദ്യ ടച്ചില്‍ തന്നെ ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ചാണ് അലാബ റയലിന്റെ രക്ഷകനായത്. ഒരു ഗോളിന് പിന്നില്‍ നിന്ന് ശേഷമായിരുന്നു റയലിന്റെ തിരിച്ചുവരവ്.

മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ ലാര്‍ഗി റമസാനിയുടെ ഗോളില്‍ അല്‍മേരിയ മുന്നിലെത്തി. 60-ാം മിനിറ്റ് വരെ ലീഡ് നിലനിര്‍ത്താന്‍ അവര്‍ക്കായെങ്കിലും 61-ാം മിനിറ്റില്‍ ലൂകാസ് വാസ്‌ക്വെസിന്റെ ഗോളില്‍ റയല്‍ ഒപ്പമെത്തി. കരിം ബെന്‍സേമയുടെ അസിസ്റ്റിലായിരുന്നു വാസ്‌ക്വെസിന്റെ ഗോള്‍.

75-ാം മിനിറ്റിലായിരുന്നു അലാബയുടെ അത്ഭുത ഗോള്‍. ഫ്രീകിക്ക് തൊട്ടുമുമ്പാണ് താരം അലാബ ഗ്രൗണ്ടിലേക്ക് എത്തിയിരുന്നത്. ബോക്‌സിന് പുറത്തുനിന്നുള്ള അലാബയുടെ ഇടങ്കാലന്‍ ഷോട്ട് പോസ്റ്റിന്റെ വലത് മൂലയിലേക്ക്. നിലവിലെ ചാംപ്യന്മാരാണ് റയല്‍ മാഡ്രിഡ്.

ഗോള്‍ വീഡിയോ

Top