വൈദ്യുതി ബില്ലിലെ ഇളവുകള്‍ ജൂലൈ ആദ്യം മുതല്‍: കെ.എസ്.ഇ.ബി ചെയര്‍മാന്‍

തിരുവനന്തപുരം: വൈദ്യുതി ബില്ലിലെ ഇളവുകള്‍ ജൂലൈ ആദ്യം മുതല്‍ ലഭിക്കുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള. ജൂലൈ ആദ്യം മുതല്‍ നല്‍കുന്ന ബില്ലില്‍ സബ്‌സിഡി കുറവ് ചെയ്ത് നല്‍കുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ അറിയിച്ചു.

വൈദ്യുതി ചാര്‍ജ് വര്‍ധന പരിഗണനയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇളവിനായി വൈദ്യുതി ഓഫീസില്‍ പോകേണ്ട ആവശ്യമില്ല. ഇളവ് നല്‍കിയത് വൈദ്യുതി ചാര്‍ജ് വര്‍ധനക്ക് കാരണമാകില്ലെന്നും എന്‍.എസ് പിള്ള പറഞ്ഞു.

രണ്ട് മാസത്തെ റീഡിങ്ങാണ് ഉപഭോക്താക്കള്‍ക്ക് ഗുണകരമെന്നും മാസ ബില്ലിലേക്ക് പോകുമ്പോള്‍ അധിക ചിലവുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എസ്.ഇ.ബിയുടെ ബില്ലിങ്ങില്‍ പിശകുകളൊന്നും വന്നിട്ടില്ല. കൂടിയ തുക നിയമപരമായിത്തന്നെ ചുമത്തിയതാണ്. എങ്കിലും കൂടിയ തുക കാരണം ആളുകള്‍ക്ക് ഭാരം വന്നിട്ടുണ്ട്. ടെലിസ്‌കോപ്പിക് ഗ്രൂപ്പിലേക്ക് ഒട്ടനവധി ഉപഭോക്താക്കള്‍ മാറി. ആ ഭാരം വന്നു, പ്രതിഷേധവുമുണ്ടായി. അതുമനസ്സിലാക്കിയാണ് കേരള സര്‍ക്കാര്‍ ഇളവുനല്‍കാന്‍ തീരുമാനിച്ചതെന്നും എന്‍.എസ്. പിള്ള പറഞ്ഞു.

Top