സബ്‌സിഡിയില്ലാത്ത പാചക വാതകം; വില വര്‍ധന രണ്ടാം തവണ

gas plant

കൊച്ചി: സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂടി.

കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി ഉപേക്ഷിക്കാനുള്ള ആഹ്വാനം നല്‍കുന്നതിനു മുന്‍പെ സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില കുറച്ചിരുന്നു.

അതേസമയം രാജ്യത്തെ ജനങ്ങള്‍ സബ്‌സിഡി ഉപേക്ഷിച്ചപ്പോള്‍ പാചകവാതകം കൂടിയ വിലയിലാണ് എത്തിനില്‍ക്കുന്നത്.

മാര്‍ച്ച് വരെ വിലവര്‍ധനയുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും കഴിഞ്ഞ രണ്ടു തവണയായി സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 143 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.

2018 മാര്‍ച്ചോടെ പാചകവാതക സബ്‌സിഡി എടുത്തുകളയാനാണു കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

Top