ചരിത്ര കരാറിന്റെ ഉപകരാര്‍; യുഎസിന്റെ എഫ്35 യുദ്ധവിമാനങ്ങള്‍ ഇനി യുഎഇക്ക്!!

വാഷിങ്ടന്‍: യുഎഇ- ഇസ്രയേല്‍ ചരിത്ര കരാറിന്റെ ഭാഗമായ ഉപകരാറിലൂടെ യുഎസിന്റെ എഫ്35 യുദ്ധവിമാനങ്ങള്‍ യുഎഇക്ക് നല്‍കും. ഈ കരാര്‍ യാഥാര്‍ഥ്യമായാല്‍ മധ്യപൂര്‍വദേശത്തെ ഇസ്രയേലിന്റെ സൈനിക മുന്‍തൂക്കം കുറയുമെന്നാണ് വിലയിരുത്തല്‍. പ്രധാന കരാറിലൂടെ യുഎഇ-ഇസ്രയേല്‍ പുതിയ ബന്ധം നയതന്ത്ര തലത്തില്‍ മെച്ചപ്പെടുകയും ചെയ്യും.

ലോക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പറേഷന്‍ നിര്‍മിക്കുന്ന എഫ്35 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ യുഎഇ താല്‍പര്യം കാണിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇസ്രയേല്‍ ഈ വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അതേസമയം, ഇസ്രയേലിന് മേഖലയിലുള്ള മുന്‍തൂക്കം നഷ്ടപ്പെടുന്നതിനെ എതിര്‍ക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.

‘യുഎഇക്ക് എഫ്35 വിമാനങ്ങള്‍ നല്‍കാനുള്ള യുഎസിന്റെ നീക്കത്തെ എതിര്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മേഖലയില്‍ അറബ് രാജ്യങ്ങളേക്കാള്‍ ഇസ്രയേലിനു മുന്‍തൂക്കം ലഭിക്കുന്ന അത്യാധുനിക ആയുധങ്ങളാണ് യുഎസ് നല്‍കുന്നതെന്ന ഉറപ്പ് ഇസ്രയേലിന് നല്‍കിയിട്ടുണ്ട്. എഫ്35 വിമാനങ്ങളുടെ വില്‍പ്പനയ്ക്ക് വര്‍ഷങ്ങളുടെ സമയമെടുക്കും. അടുത്തിടെ 32 എഫ്35 യുദ്ധവിമാനങ്ങള്‍ വാങ്ങിയത് പോളണ്ടാണ്. വിമാനങ്ങള്‍ ആദ്യ യൂണിറ്റുകള്‍ അവിടെ എത്തണമെങ്കില്‍ത്തന്നെ 2024 ആകണം. എഫ്35ന്റെ ഓരോ വില്‍പ്പനയും കോണ്‍ഗ്രസിന്റെ അനുമതി തേടിയാകണമെന്നാണ് ചട്ടം.

Top