subsidi silider 4 rs decrease

ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന്റെ വിലയില്‍ എണ്ണക്കന്പനികള്‍ നാലു രൂപ കുറച്ചു. രാജ്യാന്തര വിപണയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഉണ്ടായ കുറവിനെ തുടര്‍ന്നാണ് വില കുറച്ചത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. ഫെബ്രുവരിയില്‍ 82.50 രൂപയും മാര്‍ച്ചില്‍ 61.50 രൂപയും എണ്ണക്കന്പനികള്‍ കുറച്ചിരുന്നു.

അതേസമയം വിമാന ഇന്ധന വിലയില്‍ 8.7% വര്‍ദ്ധന വരുത്തിയിട്ടുണ്ട്. ആയിരം ലിറ്ററിന് 42,157 രൂപയാണ് പുതിയ വില. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കന്പനികള്‍ ഓരോ മാസം ഒന്നാം തീയതിയും യോഗം ചേര്‍ന്നാണ് രാജ്യന്തര വിലയെ അടിസ്ഥാനമാക്കി ഗ്യാസ് സിലിണ്ടറിന്റെ വില പുതുക്കി നിശ്ചയിക്കുന്നത്.

Top