പരിശീലക സ്ഥാനത്തേക്ക് ഇന്ത്യക്കാരെയും പരിഗണിക്കണമെന്ന് സുബ്രതാ പോള്‍

ന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഇന്ത്യക്കാരെയും പരിഗണിക്കണെമെന്ന ആവശ്യവുമായി ഗോള്‍കീപ്പര്‍ സുബ്രതാ പോള്‍. ഇപ്പോള്‍ രാജ്യത്തിന്റെ അടുത്ത പരിശീലകനായി കേള്‍ക്കപ്പെടുന്ന ഭൂരിഭാഗം പേരുകളും വിദേശികളാണ്. ബിഗ് സാം, എറിക്‌സണ്‍ ഒക്കെ പോലുള്ള വലിയ പേരുകള്‍ സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമ്പോഴും ഇന്ത്യക്കാരെ എന്തുകൊണ്ട് പരിഗണിക്കുന്നില്ല എന്നും ഇനിയെങ്കിലും ഇന്ത്യ ഇന്ത്യക്കാരെ വിശ്വാസത്തിലെടുക്കണമെന്നും സുബ്രത പറയുന്നു.

130കോടിയിലധികം ജനങ്ങളില്‍ നിന്ന് 10 നല്ല പരിശീലകര്‍ ഉണ്ടാവില്ല എന്നാണോ പറയുന്നത്. മുമ്പ് സാഫ് കപ്പില്‍ ഒക്കെ ഇന്ത്യന്‍ പരിശീലകരുടെ കീഴില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. പ്രാദേശിക ടൂര്‍ണമെന്റുകളിലും ഇന്ത്യക്കാര്‍ നല്ല പ്രകടനം നടത്തിയിട്ടുണ്ട് എന്നും സുബ്രത സൂചിപ്പിച്ചു. താന്‍ വിദേശ പരിശീലകര്‍ക്ക് എതിരല്ല. എന്നാല്‍ നാട്ടുകാര്‍ക്ക് അവസരം കൊടുക്കാതെ അവര്‍ എങ്ങനെ കഴിവ് തെളിയിക്കും എന്നും അദ്ദേഹം ചോദിച്ചു.

Top