എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുന്നതിന് പിന്നില്‍ വന്‍ അഴിമതിയാണെന്ന് സുബ്രമണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുന്നതിന് പിന്നില്‍ വന്‍ അഴിമതിയാണെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി. എയര്‍ ഇന്ത്യയെ രാജ്യത്തിന്റെ ഫാമിലി സില്‍വര്‍ എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇങ്ങനെയൊരു വില്‍പ്പന പാടില്ലെന്നും ആവശ്യപ്പെട്ടു.

എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Top