അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം മറക്കുന്നതാണ് നല്ലതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

Subramanian Swamy

ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക നയം അടിയന്തരമായി നടപ്പാക്കുവാന്‍ സാധിച്ചില്ലെങ്കില്‍ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം മറക്കുന്നതാണ് നല്ലതെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യന്‍ സ്വാമി ഇക്കാര്യം പറഞ്ഞത്.

അരുണ്‍ ജെയ്റ്റ്ലി ധനകാര്യ മന്ത്രി ആയിരുന്നപ്പോള്‍ എടുത്ത തെറ്റായ നടപടികളാണ് ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെ പറഞ്ഞിരുന്നു. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെതിരെയും അദ്ദേഹം രംഗത്തെത്തിയിരുന്നു.

Top