subramanian swamy Critises pinarayi vijayan

ന്യൂഡല്‍ഹി: ദേശീയ ശക്തികളെയെല്ലാം സി.പി.എം ആക്രമിക്കുകയാണെന്നു ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി.

കല്ലാച്ചിയിലെ ആര്‍എസ്എസ് ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് 256 അനുച്ഛേദം അനുസരിച്ച് താക്കീത് നല്‍കണമെന്നും സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു.

ഭരണഘടന അനുസരിച്ച് ഭരിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളം ജിഹാദികളുടെ നാടായി മാറിക്കഴിഞ്ഞു. അതിനെതിരെ ഒരുനടപടിയും സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ല. കലാപം വേണമെന്നാണ് സി.പി.എം ആഗ്രഹിക്കുന്നത്. ഹിന്ദുക്കളുടെ ഏകീകരണം സംഭവിച്ചാല്‍ പരാജയപ്പെടുമെന്ന് കമ്യൂണിസ്റ്റുകാര്‍ക്കറിയാം. ഹിന്ദുവോട്ടുകള്‍ വിഭജിച്ചാണ് അവര്‍ ഭരിക്കുതെന്നും അദ്ദേഹം പറഞ്ഞു.

Top