ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പി യെ ഉണര്‍ത്താനുള്ള വിളിയാണെന്ന് സുബ്രഹ്മണ്യം സ്വാമി

subramanian swamy

ന്യൂഡല്‍ഹി: രാജ്യത്ത് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ 2019ലെ പൊതുതിരഞ്ഞെടുപ്പിലേക്ക് ബി.ജെ.പിയെ ഉണര്‍ത്താനുള്ള വിളിയാണെന്ന് സുബ്രഹ്മണ്യം സ്വാമി. ഈ ഫലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിരാശ തോന്നേണ്ടതില്ല.

പാര്‍ട്ടി, ജനകീയ നേതാക്കളെയും പ്രവര്‍ത്തകരേയും മുന്നോട്ട് കൊണ്ടുവരേണ്ടത് പ്രധാനമാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ നാം ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജാതി അടിസ്ഥാനത്തിലാണ് ഇത്തവണ ജനം വോട്ടു ചെയ്തത്. യാദവ്, ജാട്ടുകള്‍ വോട്ടുകളുമായി മായാവതി മുന്നിലേക്ക് വന്നപ്പോള്‍ താനതിനെ എതിര്‍ത്തില്ല. ഇക്കാരണത്താല്‍ നമ്മള്‍ പരാജയപ്പെട്ടെങ്കിലും അത് ഹിന്ദു സമുദായത്തിന് നല്ലതാണ്. എന്നാല്‍ ഹിന്ദുത്വത്തിനായുള്ള ഉചിതമായ നടപടികള്‍ തുടരാനായാല്‍ അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top