മോദിയെ കുറ്റം പറയാന്‍ ഹിന്ദി പരീക്ഷയ്ക്ക് തോറ്റ പ്രിയങ്കയ്ക്ക് യോഗ്യതയില്ല: സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പ്രിയങ്കയുടെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്തായിരുന്നു സ്വാമിയുടെ വിമര്‍ശനം.

ജീസസ് ആന്റ് മേരി കോളേജില്‍ പഠിക്കുമ്പോള്‍ പ്രിയങ്ക ഹിന്ദിക്ക് തോറ്റ ആളാണെന്നും മോദിയെ കുറ്റം പറയാന്‍ പ്രിയങ്കയ്ക്ക് ഒരു അര്‍ഹതയുമില്ലെന്നും അതിനുള്ള വിദ്യാഭ്യാസ യോഗ്യത അവര്‍ക്കില്ലെന്നുമായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമര്‍ശനം.
വാരാണസയില്‍ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അവിടെ ആര്‍ക്ക് വേണമെങ്കിലും മത്സരിക്കാമെന്നും സ്വാമി പ്രതികരിച്ചു. ഗാന്ധി കുടുംബം ഒന്നടങ്കം രാജ്യത്തെ തകര്‍ക്കുകയാണ് ചെയ്തതെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.

Top