അതിര്‍ത്തിയില്‍ ചൈനീസ് സേന; സുരക്ഷാ ഭീഷണി: എസ് ജയശങ്കര്‍

ഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനീസ് സേനാ സാന്നിധ്യം സുരക്ഷാ ഭീഷണിയെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ ചൈന ബന്ധത്തെ ഗല്‍വാനിലെ സംഘര്‍ഷം പിടിച്ചുലച്ചെന്നും രാഷ്ട്രീയ നയതന്ത്ര പ്രത്യാഘാതങ്ങള്‍ക്കിത് ഇടയാക്കിയെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ലഡാക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന ചൈനീസ് നിര്‍ദ്ദേശം ഇന്ത്യ ഇന്നലെ തള്ളിയിരുന്നു.

ഇതിനിടെ യുദ്ധത്തിന് സജ്ജമായിരിക്കണമെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സേനയോട് ആവശ്യപ്പെട്ടു. തായ് വാന്‍ കടലിടുക്കിലെ അമേരിക്കന്‍ കപ്പലിന്റെ സാന്നിധ്യത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ചൈനീസ് പ്രസിഡന്റിന്റെ ഈ നിര്‍ദ്ദേശം.

Top