സുഭാഷ് വാസുവിനെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കി

ന്യൂഡല്‍ഹി: സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

മൈക്രോഫിനാന്‍സ് ഇടപാടുമായി ബന്ധപ്പെട്ട് വെള്ളപ്പള്ളി നടേശനുമായി സുഭാഷ് വാസു പ്രശ്‌നത്തിലായിരുന്നു. തുടര്‍ന്ന് ബിഡിജെഎസില്‍ നിന്നും സുഭാഷ് വാസുവിനെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സുഭാഷ് വാസുവിനെതിരെ അടുത്ത നടപടിയുണ്ടായത്.

സുഭാഷ് വാസുവിനെ പുറത്താക്കാന്‍ ബിഡിജെഎസ്, ബിജെപി കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയെയാണ് പകരം നിര്‍ദേശിച്ചിട്ടുള്ളത്

Top