രാഷ്ട്രപതി അനാച്ഛാദനം ചെയ്ത നേതാജിയുടെ ചിത്രം മാറിപ്പോയെന്ന് ആക്ഷേപം

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ പ്രസിഡണ്ട് രാം നാഥ് കോവിന്ദ് അനാച്ഛാദനം ചെയ്ത നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രം നടന്റേതെന്ന് ആക്ഷേപം. നേതാജിയുടെ ജീവചരിത്ര സിനിമയില്‍ അഭിനയിച്ച പ്രസന്‍ജിത് ചാറ്റര്‍ജിയുടേതാണ് ചിത്രം എന്നാണ് ഉയര്‍ന്നു വരുന്ന വിമര്‍ശനം. നേതാജിയുടെ 125-ാം ജന്മവാര്‍ഷിക ദിനമായ ജനുവരി 23നാണ് ചിത്രം രാഷ്ട്രപതി അനാച്ഛാദനം ചെയ്തത്.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയ്ത്ര അടക്കമുള്ള നേതാക്കളും ഇതിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. ഇന്ത്യയെ ദൈവം രക്ഷിക്കട്ടെ എന്നായിരുന്നു മൊയ്ത്ര ട്വിറ്ററില്‍ കുറിച്ചത്. ചിത്രം നേതാജിയുടേതാണ് എന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. ഒറിജനല്‍ ഫോട്ടോ തന്നെയാണ് ഇതെന്നും വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഗുംനാമി എന്ന ചിത്രത്തില്‍ നേതാജിയായി വേഷമിട്ട പ്രസന്‍ജിത് ചാറ്റര്‍ജിയുടേതാണ് ചിത്രമെന്ന് ട്വിറ്ററില്‍ നിരവധി പേര്‍ പറയുന്നു. ചെയ്തിരിക്കുന്നു. കോണ്‍ഗ്രസ് മീഡിയ കോര്‍ഡിനേറ്റര്‍ ഗൗരവ് പാണ്ഡിയും സര്‍ക്കാറിനെ വിമര്‍ശിച്ച് രംഗത്തെത്തി. പ്രസന്‍ജിത് ചാറ്റര്‍ജിക്ക് എന്തു മഹത്തരമായ ആദരം എന്നാണ് ഗൗരവ് കുറിച്ചത്. ഗാന്ധിക്ക് പകരം ബെന്‍ കിങ്സ്ലിയുടെ ചിത്രവും നെഹ്റുവിന് പകരം റോഷന്‍ സേത്തിന്റെ ചിത്രവും അടുത്തതായി അനാച്ഛാദനം ചെയ്യുമോ എന്നും അദ്ദേഹം പരിഹസിച്ചു.

 

Top