പൊലീസ് ഉദ്യോഗസ്ഥന് കോവിഡ്; പൊന്നാനിയില്‍ സബ്ട്രഷറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

മലപ്പുറം: പൊന്നാനിയില്‍ സബ്ട്രഷറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി.

തിരൂരങ്ങാട് നഗരസഭ ഓഫീസും അടച്ചു. ഇവിടുത്തെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണിത്. ശുചീകരണ തൊഴിലാളിയായ ജീവനക്കാരന് ഇന്നാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പത്തനംതിട്ട നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം ശുപാര്‍ശ ചെയ്തു.

Top