സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ മുഖ്താര്‍ ഹസന് സ്വര്‍ണം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള 100 മീറ്റര്‍ മത്സരങ്ങള്‍ ആരംഭിച്ചു. സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ മുഖ്താര്‍ ഹസനാണ് സ്വര്‍ണം. കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ താരമാണ് മുഖ്താര്‍ ഹസന്‍.

സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊല്ലം സായിയിലെ സ്‌നേഹ ജേക്കബിനാണ് സ്വര്‍ണം. മീറ്റില്‍ സ്‌നേഹയുടെ രണ്ടാം സ്വര്‍ണമാണിത്.

രണ്ടാം ദിനത്തിലെ ആദ്യ സ്വര്‍ണ മെഡല്‍ മുഹമ്മദ് അഫ്ഷാനാണ് സ്വന്തമാക്കിയത്. കണ്ണൂര്‍ എളയാവൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ മുഹമ്മദ് അഫ്ഷാന്‍ അഞ്ച് കി.മീ നടത്തത്തിലാണ് സ്വര്‍ണ മെഡല്‍ നേടിയത്.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ തേവര സേക്രഡ് ഹാര്‍ട്ടിലെ സാന്ദ്ര എ.എസിനാണ് സ്വര്‍ണം. എറണാകുളം പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് എച്ച്.എസ്.എസിലെ ഗൗരി നന്ദനയ്ക്കാണ് വെള്ളി.

Top