എറണാകുളം മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് സബ് ജഡ്ജിയുടെ പ്രതിഷേധം

കൊച്ചി: എറണാകുളം ബ്രോഡ് വേയില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി സബ് ജഡ്ജി. ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി കൂടിയായ എഎം ബഷീറാണ് മാലിന്യകൂമ്പാരത്തിന് അരികെ ഇരുന്ന് പ്രതിഷേധിക്കുന്നത്.

നാട്ടുകാര്‍ പല തവണ പരാതിപ്പെട്ടിട്ടും മാലിന്യം നീക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറായിട്ടില്ലെന്ന് ജഡ്ജി പറഞ്ഞു. മാലിന്യം നീക്കുന്നതുവരെ കുത്തിയിരിക്കാനാണ് തീരുമാനം. ഒരു ദിവസം പത്തുലോഡ് മാലിന്യം ഇവിടെ നിന്ന് എടുത്തെങ്കില്‍ മാത്രമെ നാട്ടുകാരുടെ പരാതിക്ക് നേരിയ ആശ്വാസം ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് ജെ.സി.ബി.യും ലോറികളുമായെത്തി കോര്‍പ്പറേഷന്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തു. മാലിന്യം പൂര്‍ണ്ണമായും നീക്കം ചെയ്ത ശേഷമാണു സബ് ജഡ്ജി മാര്‍ക്കറ്റ് വിട്ട് പോയത്.

Top