Suarez hits four more for Barca, wins for Real and Atletico

മാഡ്രിഡ്: സ്പാനിഷ് ലീഗ് മത്സരത്തില്‍ ബാഴ്‌സക്ക് മിന്നും ജയം. സ്‌പോര്‍ട്ടിംഗ് ഗിജോണിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തു വിട്ടത്.

സൂപ്പര്‍ താരം ലൂയി സുവാരസിന്റെ മിന്നും ഫോമാണ് ബാഴ്‌സക്ക് തുണയായത്. എണ്ണം പറഞ്ഞ നാലു ഗോളുകളാണ് സുവാരസിന്റെ ബൂട്ടില്‍ നിന്നു പിറന്നത്.

മെസിയും നെയ്മറുമാണ് ബാഴ്‌സക്കായി മറ്റു രണ്ടു ഗോളുകള്‍ നേടിയത്. കളി തുടങ്ങി 12-ാം മിനിറ്റില്‍ മെസിയാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. 85-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി നെയ്മര്‍ ഗോളാക്കി മാറ്റി.

63, 74, 77, 88 മിനിറ്റുകളിലായിരുന്നു സുവാരസ് ഗിജോണിന്റെ അന്തകനായി മാറിയത്. ഇതോടെ സ്പാനിഷ് ലീഗിലെ സ്‌കോറര്‍മാരുടെ പട്ടികയില്‍ മുന്നിലെത്താനും സുവാരസിനായി.

റയോവല്ലെക്കാനോയ്‌ക്കെതിരെയായിരുന്നു റയല്‍ മാഡ്രിഡിന്റെ വിജയം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റയല്‍ വിജയിച്ചത്. രണ്ടു ഗോളുകള്‍ക്ക് പിന്നിട്ടുനിന്ന ശേഷമാണ് തപ്പിത്തടഞ്ഞ് റയല്‍ മത്സരം തട്ടിയെടുത്തത്.

Top