suarez-didnt-play-copa-america-initial-matches

കോപ്പ അമേരിക്ക കിരീട പോരാട്ടത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഉറുഗ്വേ സൂപ്പര്‍ താരം ലൂയിസ് സുവരിസ് പരിക്കിന്റെ പിടിയില്‍.

കോപ്പ ഡെല്‍റേ ഫൈനലില്‍ സെവിയക്കെതിരെ നടന്ന മത്സരത്തിലാണ് ഉറുഗ്വേ താരത്തിന്റെ തുടക്ക് ആഴത്തില്‍ പരിക്കേല്‍ക്കുകയുണ്ടായത്.

കളിയുടെ രണ്ടാം പാദത്തില്‍ സുവാരസ് പിന്‍വാങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോപ്പയിലെ ആദ്യ മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമാകുന്നത്.

പരിക്ക് മാറാന്‍ മൂന്നാഴ്ച്ചവരെ സമയമെടുക്കും. അതിനാല്‍ തന്നെ 10 ദിവസത്തിനുള്ളില്‍ തുടക്കമാകുന്ന ടൂര്‍ണമെന്റില്‍ കളിക്കാന്‍ സുവാരസിന് സാധിക്കില്ല.

എന്നാല്‍ പരിക്ക് മാറ്റാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും താരത്തെ കളിക്കാനിറക്കുമെന്നുമാണ് ഉറുഗ്വേ ഫുഡ്‌ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചത്. ജൂണ്‍ ഒന്നിനാണ് മത്സരങ്ങള്‍ക്ക് തുടങ്ങുന്നത്

Top