ആരാധകരെ അത്ഭുതപ്പെടുത്തി സ്വാസികയുടെ ഫോട്ടോഷൂട്ട്; ഇത്തവണയെത്തിയത് സാരിയില്‍

പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ് സീത സീരിയലും അതുപോലെ സ്വാസികയെയും. സീതയുടെയും ഇന്ദ്രന്റെയും കഥാപാത്രം ഇപ്പോഴും പ്രേക്ഷകര്‍ മറന്നിട്ടില്ല. ആരാധകരെ നിരന്തരം അത്ഭുതപ്പെടുത്തുന്ന താരം പുതിയ ലുക്കിലുള്ള ചിത്രങ്ങളുമായാണ് എത്തിയിരിക്കുന്നത്.

അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് സ്വാസിക ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചുവന്ന സാരിയില്‍ അതിമനോഹരിയായിട്ടാണ് സ്വാസിക എത്തിയിരിക്കുന്നത്.

മനസ് ഒരു പെണ്‍കുട്ടിയെപ്പോലെയും, സമീപനം ഒരു യുവതിയെ പോലെയും ഒരു സ്ത്രീയെപോലെ ശക്തയായിരിക്കുകയും ചെയ്യുക എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ താരത്തിന്റെ പുതിയ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

https://www.instagram.com/p/B7U-7ejAkgh/?utm_source=ig_web_copy_link

Top