സ്‌റ്റൈലിഷ്‌ ന്യൂ ജനറേഷന്‍ റെനോ ഡസ്റ്റര്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു

ഫ്രാങ്ക്ഫര്‍ട്ട് : ന്യൂ ജനറേഷന്‍ റെനോ ഡസ്റ്റര്‍ അനാവരണം ചെയ്തു. ഈ മാസം 12 ന് ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ ഈ പുതിയ കോംപാക്റ്റ് എസ്യുവി അരങ്ങേറ്റം കുറിക്കും.

ഈ വര്‍ഷം അവസാനത്തോടെ യൂറോപ്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തില്‍ റെനോയുടെ ബെസ്റ്റ്-സെല്ലറാണ് ഡസ്റ്റര്‍. വന്‍ വിജയംകണ്ട ഫ്രഞ്ച് എസ്യുവിയുടെ പത്ത് ലക്ഷത്തിലധികം യൂണിറ്റാണ് ഇതുവരെ വിറ്റഴിച്ചത്.

മനോഹരമായ അറ്റക്കാമ ഓറഞ്ച് നിറത്തിലാണ് 2018 റെനോ ഡസ്റ്റര്‍ അനാവരണം ചെയ്തിരിക്കുന്നത്. നിലവിലെ മോഡലിനേക്കാള്‍ കൂടുതല്‍ മാറ്റങ്ങള്‍ പുതിയ ഡസ്റ്ററില്‍ കാണാം.

സ്റ്റൈലിങിന്റെ കാര്യത്തില്‍ തീര്‍ത്തും പുതിയൊരു വേര്‍ഷനാണ് 2018 ഡസ്റ്റര്‍. ബുച്ച് ലുക്കില്‍ മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും, ഗ്രില്ല് ഇപ്പോള്‍ വീതിയേറിയതാണ്.

ഹെഡ്ലൈറ്റുകള്‍ രണ്ട് കോര്‍ണറുകളിലേക്കും തള്ളിനിര്‍ത്തിയതിനാല്‍ എസ്യുവിക്ക് ഇപ്പോള്‍ കൂടുതല്‍ വീതി തോന്നിക്കുന്നുണ്ട്.

സ്പെസിഫിക്കേഷനുകളും എന്‍ജിന്‍ ഓപ്ഷനുകളും ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലെ അരങ്ങേറ്റത്തില്‍ വെളിപ്പെടുത്തും.

പുതിയ ഡസ്റ്റര്‍ തീര്‍ച്ചയായും ഇന്ത്യയിലുമെത്തും. എന്നാല്‍ സമയക്രമം കമ്പനി പിന്നീട് പ്രഖ്യാപിക്കും.

2018 ഓട്ടോ എക്സ്പോയില്‍ പുതിയ ഡസ്റ്റര്‍, റെനോ ഇന്ത്യാ പ്രദര്‍ശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top