സ്റ്റൈലിഷ് ലുക്ക്; പുത്തന്‍ ലിവോയുമായി ഹോണ്ട

രുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) പുതിയ അര്‍ബന്‍ സ്റ്റൈലിഷ് 2023 ലിവോ അവതരിപ്പിച്ചു. 110 സിസി സെഗ്മെന്റിലെ ഏറ്റവും സ്റ്റൈലിഷ് ആന്‍ഡ് അഡ്വാന്‍സ്ഡ് മോട്ടോര്‍സൈക്കിളാണിത്. ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) ശക്തിപ്പെടുത്തുന്ന ഹോണ്ടയുടെ ഏറ്റവും വിശ്വസനീയമായ ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന 110സിസി പിജിഎം-എഫ്ഐ എഞ്ചിനാണ് പുതിയ മോഡലിന് എന്ന് കമ്പനി പറയുന്നു. എസിജി സ്റ്റാര്‍ട്ടര്‍ മോട്ടോര്‍, പ്രോഗ്രാംഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ (പിജിഎംഎഫ്ഐ), ഫ്രിക്ഷന്‍ റിഡക്ഷന്‍, എന്നിവയുടെ സംയോജനമാണ് എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍. ഉയര്‍ന്ന നിലവാരമുള്ള ട്യൂബ്ലെസ് ടയറുകള്‍, സോളിനോയിഡ് വാല്‍വ് എന്നീ നൂതന സാങ്കേതികവിദ്യകളും പുതിയ 2023 ലിവോയിലുണ്ട്.

സൗകര്യപ്രദമായ വേഗതക്കും രാത്രി സവാരിക്കും സ്ഥായിയായ പ്രകാശം നല്‍കുന്ന ഡിസി ഹെഡ്ലാമ്പ്, സിംഗിള്‍ സ്വിച്ചില്‍ നിന്ന് എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സൗകര്യം നല്‍കുന്ന എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, കൂടുതല്‍ സൗകര്യത്തിനും ഗ്രൗണ്ട് ക്ലിയറന്‍സിനുമായി സീറ്റിന്റെയും (657 മി.മീ) ഇന്ധന ടാങ്കിന്റെയും സുഗമമായ സംയോജനം, അഞ്ച് ഘട്ടങ്ങളിലായി ക്രമീകരിക്കാവുന്ന റിയര്‍ സസ്പെന്‍ഷന്‍, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍, ഈക്വലൈസറോട് കൂടിയ കോംബി ബ്രേക്ക് സിസ്റ്റം (സിബിഎസ്) എന്നീ നൂതന സൗകര്യങ്ങളും പുതിയ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകര്‍ഷകമായ പുതിയ ഗ്രാഫിക്സും, മോഡേണ്‍ ഫ്രണ്ട് വിസറും, ആകര്‍ഷകമായ ടെയില്‍ലാമ്പും പുതിയ 2023 ലിവോയ്ക്ക് കൂടുതല്‍ രൂപഭംഗി നല്‍കും. ആകര്‍ഷകമായ മീറ്റര്‍ ഡിസൈനും, ബോള്‍ഡ് ടാങ്കുമാണ് വാഹനത്തിന്റെ മനോഹരിത കൂട്ടുന്ന മറ്റുഘടകങ്ങള്‍.

Top