സ്‌റ്റൈല്‍ മന്നന്റെ ഏറ്റവും പുതിയ ചിത്രം കാലായിലെ ഗാനം പുറത്തിറങ്ങി

kaala-karikaalan

രാധകരുടെ കാത്തിരിപ്പിന് അവസാനമായി.സ്‌റ്റൈല്‍ മന്നന്റെ ഏറ്റവും പുതിയ ചിത്രമായ കാലായിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഇനി കാണാനിരിക്കുന്നത് രജനികാന്തിന്റെ ചിത്രത്തിന് വേണ്ടിയാണ്. ജൂണ്‍ 7 ന് ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയത്.

അതേസമയം മെയ് 9 ന് ചെന്നൈയില്‍ ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കുമെന്ന് നിര്‍മ്മാതാവായ ധനുഷിന്റെ ട്വിറ്ററില്‍ പേജിലൂടെ അവര്‍ അറിയിച്ചിരുന്നു. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിവ്വഹിക്കുന്നത്,ഛായാഗ്രഹകന്‍ ജി മുരളിയും.

കബാലിക്കു ശേഷം പാ രഞ്ജിത്തും സ്‌റ്റൈല്‍ മന്നനും ഒന്നിക്കുന്ന ചിത്രമാണ് കാല. പാ രഞ്ജിത്തിനൊപ്പം സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. നാനാ പടേക്കര്‍, ഹുമ ഖുറൈഷി, ഈശ്വര റാവു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Top