സ്റ്റൈൽ മന്നൻ രജനികാന്ത് 72 ന്റെ നിറവിൽ

തമിഴ് സിനിമയുടെ സൂപ്പർസ്റ്റാർ സ്റ്റൈൽ മന്നൻ രജനികാന്ത് 72 ന്റെ നിറവിൽ.ഇന്നലെ മുതൽ തന്നെ ആരാധകരും സിനിമ പ്രവർത്തകരുമെല്ലാം സൂപ്പർസ്റ്റാറിന് ആശംസകളുമായി എത്തി തുടങ്ങിയിരുന്നു.

ട്വിറ്ററില്‍ #HBDSuperstarRajinikanth എന്ന ഹാഷ്ടാഗ് ഇപ്പോൾ തന്നെ വൈറലാണ്. ജയിലറാണ് രജനികാന്തിന്‍റെ അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം.നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. മുത്തുവേൽ പാണ്ട്യൻ എന്ന കഥാപാത്രമായാണ് രജനികാന്ത് ഈ ചിത്രത്തിലെത്തുന്നത്. ഇന്ന് വൈകുന്നേരം ആറ് മണിക്ക്, തലൈവരുടെ ജന്മദിന സ്പെഷ്യലായി ഈ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റും റിലീസ് ചെയ്യുന്നുണ്ട്.

Top