തോല്‍വി പിന്തുടരുന്നു, ഫെഡറര്‍ സ്റ്റഡ്ഗാര്‍ട്ട് ഓപ്പണില്‍ നിന്നു പുറത്ത്

Roger Federer

സ്റ്റഡ്ഗാര്‍ട്ട്: സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ സ്റ്റഡ്ഗാര്‍ട്ട് ഓപ്പണില്‍ നിന്നു പുറത്ത്. രണ്ടു മാസത്തെ വിശ്രമത്തിനൊടുവില്‍ ജര്‍മനിയുടെ ടോമി ഹാസിനോടാണ് ഫെഡറര്‍ തോല്‍വി വഴങ്ങിയത്. ഏഴുതവണ വിംബിള്‍ഡന്‍ ചാമ്പ്യനായതാണ് ഫെഡറര്‍. സ്‌കോര്‍: 2-6, 7-6(10-8), 64. ആദ്യ സെറ്റ് നേടിയശേഷമായിരുന്നു ഫെഡററുടെ തോല്‍വി.

ഫെഡറര്‍ക്കെതിരായ പേരാട്ടത്തില്‍ ടോമി ഹാസിന്റെ നാലാം ജയമായിരുന്നു ഇത്. 17 തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. ഏപ്രിലില്‍ മിയാമി ഓപ്പണില്‍ മത്സരിച്ചശേഷം ഫെഡറര്‍ കോര്‍ട്ടില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. അടുത്തിടെ സമാപിച്ച ഫ്രഞ്ച് ഓപ്പണിലും ഫെഡറര്‍ പങ്കെടുത്തിരുന്നില്ല.

ലോക അഞ്ചാം നമ്പര്‍ താരമായ ഫെഡറര്‍ 2017-ല്‍ നേരിടുന്ന അഞ്ചാം തോല്‍വിയാണിത്.

Top