ഇന്ത്യയില്‍ പ്രതിദിന കോവിഡ് മരണങ്ങള്‍ 5000ത്തിനു മുകളിലെത്തുമെന്ന് പഠനം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിനം കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 5,600 ആയി ഉയരുമെന്ന് അമേരിക്കന്‍ ഏജന്‍സിയുടെ പഠനം. വാഷിംഗ്ണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാല്യുവേഷന്‍(ഐഎച്ച്എംഇ) നടത്തിയ കോവിഡ് 19 പ്രൊജക്ഷന്‍സ് എന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മാത്രം മൂന്നു ലക്ഷത്തോളം പേര്‍ കോവിഡ് ബാധിച്ച് മരണപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യ നടത്തുന്ന കോവിഡ് പ്രതിരോധ വാക്സിന്‍ യജ്ഞത്തിന് രണ്ടാംതരംഗത്തെ അതിജീവിക്കാന്‍ സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു. ജൂലൈ അവസാനത്തോടെ മരണസംഖ്യ 6,65,000 ആയി ഉയരുമെന്നും പഠനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

 

Top