മടി സ്വാഭാവികം; മനുഷ്യ മസ്തിഷ്‌ക്കത്തിന് വെറുതെയിരിക്കാന്‍ ഇഷ്ടമെന്ന് പഠനം

brain

നുഷ്യന്‍ മടിയന്മാരായി മാറുന്നത് സ്വാഭാവികമാണെന്നും തലച്ചോറിന്റെ പ്രവര്‍ത്തനം കൊണ്ടാണിതെന്നും പഠനം. യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. വെറുതെ കിടക്കയില്‍ കിടക്കാനാണ് തലച്ചോറുകള്‍ ഇഷ്ടപ്പെടുന്നതെന്നും അതില്‍ നിന്ന് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും പഠനം വ്യക്തമാക്കുന്നു.

നിശബ്ദമായിരിക്കാന്‍ തലച്ചോര്‍ ഇഷ്ടപ്പെടുന്നില്ലെന്നും വേഗത്തില്‍ പ്രവര്‍ത്തിക്കാനാണ് യഥാര്‍ത്ഥത്തില്‍ ശ്രമിക്കുന്നതെന്നുമായിരുന്നു നേരത്തെയുള്ള പഠനങ്ങള്‍. നിഷ്‌ക്രിയത്വത്തില്‍ നിന്നും പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് മസ്തിഷ്‌കം പുറത്തു കടക്കുന്നത്. തലച്ചോറിലെ ആവേഗങ്ങളുടെ കൃത്യമായ പ്രവര്‍ത്തനം കൊണ്ട് മാത്രമേ ഇത് സാധ്യമാകൂ. ഇതില്‍ നിന്നാണ് മസ്തിഷ്‌കം എപ്പോഴും സ്വസ്ഥമായ കാര്യങ്ങളില്‍ മാത്രം ആകര്‍ഷിക്കപ്പെടുന്നു എന്ന് മനസ്സിലാക്കാന്‍ സാധിച്ചത്.

കുറച്ച് യുവാക്കളെ കമ്പ്യൂട്ടറിന് മുന്നില്‍ ഇരുത്തി വിവിധ ചിത്രങ്ങള്‍ സ്‌ക്രീനില്‍ കാണിച്ചു. മനുഷ്യര്‍ വിവിധ ജോലികള്‍ ചെയ്യുന്നതും വെറുതെയിരിക്കുന്നതുമായ ചിത്രങ്ങളായിരുന്നു അവ. യുവാക്കള്‍ കൃത്യമായി ജോലി ചെയ്യുന്ന ചിത്രങ്ങള്‍ കൂടുതലായി ക്ലിക്ക് ചെയ്തു. എന്നാല്‍, തലച്ചോറിന്റെ പ്രവര്‍ത്തനം പരിശോധിച്ചപ്പോള്‍ ജോലി ചെയ്യുന്ന ചിത്രങ്ങളിലേക്ക് ക്ലിക്ക് ചെയ്യുമ്പോള്‍ തലച്ചോറില്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടെത്തി.

ജനങ്ങള്‍ പലപ്പോഴും പല കാര്യങ്ങളിലും നിഷ്‌ക്രിയത്വം പാലിക്കുന്നത് ഇത്തരം മസ്തിഷ്‌ക്ക പരിണാമത്തിന്റെ ഫലമായിരിക്കാമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. തലച്ചോറിന്റെ ഈ സ്വഭാവത്തെ തിരിച്ചറിയുകയും അതിനെ മാറ്റിയെടുക്കാന്‍ പരിശീലനം നല്‍കുകയുമാണ് ചെയ്യേണ്ടതെന്നും പഠനം അഭിപ്രായപ്പെടുന്നു.

Top