സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം; പ്രതി അറസ്റ്റിൽ

കോതമംഗലം: കോതമംഗലം പെരിയാര്‍ വാലിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി.

കോതമംഗലം ചേലാട് സ്വദേശികളായ എല്‍ദോ ജോയിയും മതാപിതാക്കളുമാണ് പിടിയിലായത്. കോതമംഗലം പെരിയാര്‍ വാലിയുടെ ഭൂതത്താന്‍കെട്ട് ഹൈ ലെവല്‍ കനാലിന്റെ തീരത്ത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ചേലാട് സ്വദേശി എല്‍ദോസ് പോളിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതി എല്‍ദോ ജോയ് കൊല്ലപ്പെട്ട എല്‍ദോ പോളുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു.

ഈ പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പ്രതി എല്‍ദോ പോളിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം എല്‍ദോ ജോയിയും പിതാവും ചേര്‍ന്ന് സമീപത്തുള്ള കനാലില്‍ കൊല്ലപ്പെട്ട എല്‍ദോ പോളിനെയും വണ്ടിയെയും ഉപേക്ഷിച്ച് അപകട മരണമെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു.

 

Top