ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കോവിഡ് കുട്ടികളുടെ അസുഖമായിത്തീരുമെന്ന് പഠനം

വാഷിങ്ടണ്‍: അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കോവിഡ് കുട്ടികളുടെ അസുഖമായിത്തീരുമെന്ന് പഠനം. യുഎസ്.നോര്‍വീജിയന്‍ സംഘമടങ്ങുന്ന വിദഗ്ധരാണ് പഠനം നടത്തിയത്. ശക്തമായ പ്രതിരോധമാണ് വാക്‌സിന്‍ സ്വീകരിക്കുന്നതു വഴി ലഭിക്കുകയെന്നും അതിനാല്‍ എത്രയും വേഗം കുത്തിവെപ്പെടുക്കണമെന്നും സംഘം നിര്‍ദേശിച്ചു.

വാക്‌സിന്‍ സ്വീകരിച്ചതുവഴിയോ വൈറസ് ബാധിച്ചതിലൂടെയോ മുതിര്‍ന്നവിഭാഗം പ്രതിരോധശേഷി നേടിക്കഴിഞ്ഞാല്‍ അണുബാധയുടെ സാധ്യത ചെറിയ കുട്ടികളിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന് നോര്‍വേയിലെ ഓസ്‌ലോ സര്‍വകലാശാലയിലെ ഒറ്റാര്‍ ജോര്‍ണ്‍സ്റ്റാഡ് പറഞ്ഞു.

1889-1890 കാലഘട്ടത്തില്‍ ലോകത്ത് റഷ്യന്‍ ഫ്‌ലൂ പടര്‍ന്നുപിടിച്ചപ്പോള്‍ 70 വയസ്സിനു മുകളിലുള്ള പത്തുലക്ഷം പേര്‍ മരിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ രോഗം ബാധിക്കുന്നത് 7-12 മാസം പ്രായമുള്ള കുട്ടികളിലാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാലും മുതിര്‍ന്നവരില്‍ രോഗപ്രതിരോധം കുറയുകയാണെങ്കില്‍ ആ വിഭാഗത്തിനും വീണ്ടും രോഗം വരുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. പക്ഷേ, രോഗതീവ്രത കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍.

Top