ഗംഗാജലത്തില്‍ ‘കോളിഫോം’ ബാക്ടീരിയയുടെ അളവ് വന്‍ തോതില്‍ വര്‍ദ്ധിക്കുന്നുവെന്ന് പഠനങ്ങള്‍

ന്ത്യയില്‍ ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന നദികളില്‍ മുന്‍നിരയിലാണ് ഗംഗാനദിയുടെ സ്ഥാനം. ദിനംപ്രതി മലിനമായിക്കൊണ്ടിരിക്കുന്ന ഗംഗയില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന ബാക്ടീരിയകളും ഉയര്‍ന്ന അളവില്‍ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്.

അടുത്തിടെ വരാണസിയിലെ എസ്എംഎഫ് എന്ന സംഘടന നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗംഗാജലം മലിനമാകുന്നതിന്റെ തോത് കൂടിവരികയാണ്. മാത്രമല്ല മനുഷ്യ വിസര്‍ജ്യത്തില്‍ കാണപ്പെടുന്ന ‘കോളിഫോം’ ബാക്ടീരിയയുടെ അളവും ജലത്തില്‍ ഗണ്യമായി കാണപ്പെടുന്നു.

കോളിഫോം ബാക്ടീരിയകളെ കൂടാതെ ബയോകെമിക്കല്‍ ഓക്സിജന്‍ ഡിമാന്‍ഡും ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണെന്ന് പഠനത്തില്‍ തെളിഞ്ഞു. എസ്എംഎഫ് പ്രസിഡന്റും പ്രൊഫസറുമായ വി എന്‍ മിശ്രയുടെ അഭിപ്രായത്തില്‍, അപകടകരമായ പല അസുഖങ്ങള്‍ക്കും കോളിഫോം ബാക്ടീരിയ കാരണമാകാം എന്നാണ്. എസ്എംഎഫിന്റെ കീഴിലുള്ള ലബോറട്ടറി പരിശോധനയുടെ അടിസ്ഥാനത്തില്‍ ഉപയോഗസൂന്യമായ വിധം ഗംഗാജലം മലിനീകരിക്കപ്പെട്ടു എന്ന് കണ്ടെത്താന്‍ കഴിഞ്ഞത്.

Top