വിദ്യാർത്ഥിയെ മര്‍ദ്ദിച്ച സംഭവം; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍,കേസെടുത്ത് പൊലീസ്‌

കോട്ടയം: കുറുപ്പന്തറയിലെ സ്‌കൂളില്‍ കുട്ടിയ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലെ അധ്യാപിക മിനി ജോസിനെയാണ് സസ്‌പെന്റ് ചെയ്തത്. അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്‌കൂളിലേക്ക് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്.സ്‌കൂളിലെ മലയാളം അധ്യാപികയാണ് മിനി.

പഠനത്തില്‍ പിന്നോട്ടായിരുന്ന കുട്ടിക്ക് തല്ല് കൊടുക്കണമെന്ന് മാതാപിതാക്കള്‍ അധ്യാപികയോട് പറഞ്ഞിരുന്നു. അതിനാല്‍ ഇന്നലെ ഉച്ചയ്ക്ക്‌ ശേഷമുള്ള പീരിയഡില്‍ മലയാളം പാഠപുസ്തകം വായിക്കാന്‍ കുട്ടിയെ വിളിക്കുകയായിരുന്നു. എന്നാല്‍ പുസ്തകം വായിക്കാന്‍ ബുദ്ധിമുട്ട് കാണിച്ച കുട്ടിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

തുടര്‍ന്ന് വീട്ടില്‍ എത്തിയ കുട്ടിയുടെ കാലില്‍ ഇരുപതോളം അടിയേറ്റ പാടുകള്‍ കണ്ട അമ്മ വിവരം ചോദിച്ചപ്പോഴാണ് മര്‍ദ്ദിച്ച വിവരം വീട്ടുകാര്‍ അറിയുന്നത്. ഉടന്‍ തന്നെ കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈനിന്‌ പരാതി നല്‍കുകയായിരുന്നു.

Top