ഫുട്‌ബോൾ കളിക്കിടെ ഗോൾപോസ്റ്റ് വഴുതി വീണ് വിദ്യാർത്ഥികൾക്ക് പരുക്ക്

തിരുവനന്തപുരം : തലസ്ഥാനത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ കളിയ്ക്കുന്നതിനിടെ ഗോള്‍ പോസ്റ്റ് വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്.

കാലടി ഗവ.സ്‌കൂളില്‍ ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികളായ കാലടി സ്വദേശി ആകാശ്(14), വണ്ടിത്തടം സ്വദേശി അരുണ്‍(15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും തലയ്ക്കും തോളിനും പരിക്കുണ്ട്.

ഗോൾപോസ്റ്റ് ചുമലിൽ എടുത്ത് കൊണ്ട് പോകുന്നവഴിയിൽ വഴുതി വിദ്യാർത്ഥികളുടെ തലയിൽ വീഴുകയായിരുന്നു. സ്റ്റേഡിയത്തിൽ കളിക്കാനെത്തിയവരാണ് വിദ്യാർഥികളെ ആശുപത്രിയിൽ എത്തിച്ചത്.

Top