പരീക്ഷയെഴുതാന്‍ മടി; കൂട്ടത്തോടെ കയ്യൊടിച്ച് വിദ്യാര്‍ത്ഥികള്‍

തൃശൂര്‍: ഒരേ ക്ലാസിലെ അടുത്ത സുഹൃത്തുക്കളായ 4 വിദ്യാര്‍ത്ഥികള്‍ക്കു വ്യത്യസ്ത സംഭവങ്ങളിലായി കൈയ്യൊടിഞ്ഞത് ഒരേ ദിവസം. പരീക്ഷ എഴുതുന്നത് ഒഴിവാക്കാനാണ് ഇവര്‍ സംഘം ചേര്‍ന്ന് ഈ വഴി തെരഞ്ഞടുത്തതെന്ന് അധ്യാപകര്‍ നടത്തിയ അന്വേഷണത്തില്‍ പറയുന്നു.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ നാലുപേരാണ് പരീക്ഷയെഴുതുന്നത് ഒഴിവാക്കാന്‍ ഈ സാഹസത്തിനു മുതിര്‍ന്നത്. ഗൂഗിളില്‍ തെരഞ്ഞാണ് കൈ ഒടിക്കാനുള്ള വിദ്യ കണ്ടെത്തിയതെന്നും പറയുന്നു.

ബൈക്കില്‍ നിന്നും വീണെന്നും, ബസില്‍ കയറുമ്പോള്‍ വീണെന്നും, കളിക്കുമ്പോള്‍ വീണെന്നും ഒക്കെയായി വ്യത്യസ്ത സംഭവങ്ങളാണ് കുട്ടികള്‍ വീട്ടിലും സ്‌കൂളിലും അവതരിപ്പിച്ചത്. കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയരാക്കാനാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം.

Top