ദുബായില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥി മരിച്ചു

deadbody

ദുബായ്: ദുബായില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. കളിച്ച് കൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദനയെ തുടര്‍ന്നാണ് അഹ്മദ് സിയാദ് (18) മരിച്ചത്. ദുബായ് ഔവര്‍ ഓണ് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഹ്മദ് സിയാദ്. തൃശൂര്‍ നാട്ടിക മംഗലത്തു വീട്ടില്‍ ഷാനവാസ് (ഷാജി), ഷക്കീല ദമ്പതികളുടെ മകനാണ്.

അഹ്മദ് സിയാദിന് നേരത്തെ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അല്‍ഖൂസ് ഖബര്‍ സ്ഥാനില്‍ മൃതദേഹം ഖബറടക്കും.

Top