Students wishing to avail Midday meal need to have Aadhar card

adhar

ന്യൂഡല്‍ഹി: സ്‌കൂളില്‍ ഉച്ചഭക്ഷണം കിട്ടുന്നതിന് ഇനി മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഇതു സംബന്ധിച്ചു കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം ഉത്തരവിറക്കി.

ജമ്മു കശ്മീര്‍, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങള്‍ ഒഴിച്ച് എല്ലാ സംസ്ഥാനങ്ങളിലും ഈ ഉത്തരവ് ബാധകമായിരിക്കും. ജൂണ്‍ 30നുള്ളില്‍ വിദ്യാര്‍ഥികള്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്ത് നമ്പര്‍ ഹാജരാക്കേണ്ടതാണ്.

കൂടാതെ , ഉച്ചഭക്ഷണത്തിനുള്ള ആഹാരം പാകം ചെയ്യുന്നവരും ആധാര്‍ നമ്പര്‍ ഹാജരാക്കണം.

രാജ്യത്ത് 13.16 കോടി കുട്ടികളില്‍ 11.50 ലക്ഷം സ്‌കൂളുകളിലായി 10.03 കോടി കുട്ടികള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നാണ് കണക്ക്.

Top