തമിഴ്‌നാട്ടിലെ റെഡ്‌സോണില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ ക്വാറന്റീനില്‍ പ്രവേശിച്ചില്ല

കോട്ടയം: തമിഴ്നാട്ടിലെ കോവിഡ് തീവ്രബാധിത മേഖലയില്‍ നിന്ന് കേരളത്തിലെത്തിയ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചില്ല.തമിഴ്‌നാട്ടിലെ റെഡ് സോണായ തിരുവള്ളൂരില്‍ നിന്നെത്തിയ 34 വിദ്യാര്‍ഥികളില്‍ നാലുപേര്‍ മാത്രമാണ് ക്വാറന്റീനില്‍ പ്രവേശിച്ചത്. ബാക്കി 30 പേരെ കണ്ടെത്താന്‍ പോലീസ് സഹായം തേടിയിരിക്കുകയാണ് ജില്ലാ ഭരണകൂടം.

തിരുവള്ളൂരില്‍ നിന്ന് 117 വിദ്യാര്‍ഥികളാണ് കേരളത്തിലേക്ക് എത്തിയത്. ഇതില്‍ 34 പേരാണ് കോട്ടയം ജില്ലക്കാരായി ഉള്ളത്. വാളയാര്‍ ചെക്പോസ്റ്റ് വഴിയാണ് ഇവര്‍ കേരളത്തിലേക്ക് വന്നത്. ഇവരില്‍ നാലുപേര്‍ മാത്രമാണ് ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെടുകയും പാമ്പാടിയില്‍ ക്വാറന്റീനില്‍ പ്രവേശിക്കുകയും ചെയ്തത്.

കേരളത്തിലേക്ക് മടങ്ങിയെത്തിവരുടെ പേരുവിവരങ്ങള്‍ ഭരണകൂടത്തിന്റെ പക്കലുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇന്നലെ വൈകീട്ട് തന്നെ ആരംഭിച്ചിട്ടുണ്ട്.

അതേസമയം മുത്തങ്ങ അതിര്‍ത്തിയിലൂടെ ഇതുവരെ 2340 പേരെയാണ് കടത്തിവിട്ടിട്ടുള്ളത്. ഇതില്‍ രോഗ ലക്ഷണങ്ങളുള്ളതും ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് വന്നവരുമായ 227 പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലാക്കിയിട്ടുണ്ട്.

Top