വിദ്യാര്‍ത്ഥികള്‍ക്ക് ജാതി വിവേചനം; അധ്യാപികയോട് അവധിയില്‍ പ്രവേശിക്കാന്‍ വിസി

തേഞ്ഞിപ്പാലം:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ബോട്ടണി വിഭാഗം ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ജാതി വിവേചനം നേരിടേണ്ടി വന്ന സംഭവത്തില്‍ അധ്യാപികയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ വിസി.

ബോട്ടണി വിഭാഗം അധ്യാപിക ഡോ.ഷമീനയോടാണ് അവധിയില്‍ പോകാന്‍ പറഞ്ഞത്. മലയാളം വിഭാഗം തലവനോടും അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെയും ജാത്യാധിക്ഷേപത്തിന് പരാതിയുണ്ട്.

അതേസമയം, അന്വേഷണത്തിനായി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഡോ ഷംസാദ് ഹുസൈന്റെ നേതൃത്വത്തിലുള്ള ഉപസമിതിയാണ് അന്വേഷിക്കുന്നത്. ആരോപണ വിധേയയായ അധ്യാപികയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ക്യാംപസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലറുടെ ചേംബറിന് മുന്നില്‍ സമരം നടത്തിയിരുന്നു.

Top