അധ്യാപകൻ പരീക്ഷയെഴുതിയ സംഭവം; ഇനിയും പ്രതികളെ പിടികൂടാതെ പൊലീസ്

കോഴിക്കോട്: കോഴിക്കോട് നീലേശ്വരം സ്‌കൂളില്‍ വിദ്യാത്ഥികള്‍ക്കായി അധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ ഇനിയും പ്രതികളെ പിടികൂടാതെ പൊലീസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളായ അധ്യാപകരെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയില്‍ മേയ് 13 നാണ് പ്രതികളായ മൂന്ന് അധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി മുക്കം പൊലീസ് കേസെടുത്തത്. താമരശ്ശേരി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ മുക്കം സിഐയ്ക്കാണ് കേസിന്റെ അന്വേഷണം.

പ്രതികള്‍ സംസ്ഥാനം വിട്ടെന്നും കുടുംബാംഗങ്ങളില്‍ നിന്നോ സുഹൃത്തുത്തളില്‍ നിന്നോ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും പുരോഗതി ഉണ്ടായിട്ടില്ല.

Top