വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ; സത്യഭാമ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ തീയിട്ടു

Untitled-1-sathyabhama

ചെന്നൈ: ചെന്നൈയിലെ സത്യഭാമ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ അക്രമം.

വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ കത്തിക്കുകയും കെട്ടിടം അടിച്ചു തകര്‍ക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ അക്രമം അഴിച്ചുവിട്ടത്.

പരീക്ഷയില്‍ കോപ്പിയടിച്ചതിനു പിടികൂടിയ ഹൈദരാബാദ് സ്വദേശിനി ദുവ്വുരു രാഗ മോണിക്ക റെഡ്ഡി എന്ന വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കിയത്.

എന്നാല്‍ അധ്യാപകരുടെ പീഡനത്തെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് എന്നാരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയില്‍ അക്രമം അഴിച്ചുവിട്ടത്.

അതേസമയം, വിദ്യാര്‍ഥിനിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.Related posts

Back to top