വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ; ട്രിനിറ്റി സ്‌കൂളിനു മുന്നില്‍ എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം

കൊല്ലം: വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് കൊല്ലം ട്രിനിറ്റി സ്‌കൂളിനു മുന്നില്‍ നടത്തിയ എസ് എഫ് ഐ മാര്‍ച്ചില്‍ സംഘര്‍ഷം.

പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ലാത്തിവീശുകയും, ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു, നിരവധിപേര്‍ക്ക് പരുക്കേറ്റു.

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി ഇന്ന് പുലര്‍ച്ചെ രണ്ടിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

അധ്യാപികമാര്‍ ശകാരിച്ചതിനെ തുടര്‍ന്ന് മനംനൊന്താണ് ഗൗരി മൂന്നാംനിലയില്‍നിന്ന് ചാടിയതെന്ന അച്ഛന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.

ആത്മഹത്യാ പ്രേരണ കേസില്‍ പ്രതികളായ ക്രസന്റ്, സിന്ധു എന്നീ അധ്യാപികമാര്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ട്രിനിറ്റി സ്‌കൂളിന്റെ തന്നെ നിയന്ത്രണത്തിലുള്ള ബന്‍സിഗര്‍ ആശുപത്രിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ചികില്‍സയ്ക്ക് മൂന്നു മണിക്കൂര്‍ താമസം വരുത്തിയെന്നും ആരോപണമുണ്ട്.

Top