മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ സ്‌കൂളില്‍ വെച്ച് വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: കൊച്ചി വൈപ്പിനില്‍ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ സ്‌കൂളില്‍ വെച്ച് വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എളങ്കുന്നപ്പുഴ, ഞാറക്കല്‍, പുതുവൈപ്പ് തുടങ്ങിയ സ്ഥലങ്ങളിലെ മൂന്ന് വിദ്യാര്‍ഥിനികളാണ് വിഷം കഴിച്ച് ആശുപത്രിയിലായത്. മൂന്നു പേരും അടുത്ത സുഹൃത്തുക്കളാണ്.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ ആദ്യം ഞാറക്കലും പിന്നീട് എറണാകുളത്തെയും സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു.

ഇപ്പോള്‍ രണ്ടുപേര്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. മൂന്നു പേരും അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. എലിയെ കൊല്ലാന്‍ ഉപയോഗിക്കുന്ന കേക്കാണ് വിദ്യാര്‍ത്ഥികള്‍ കഴിച്ചതെന്നാണ് സൂചന.

Top