റാഗിങ് കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങ് വിരുദ്ധ ക്യാമ്പയിന്‍ നടത്തണമെന്ന് ഹൈക്കോടതി

highcourt

കൊച്ചി: റാഗിങ് കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികളോട് റാഗിങ് വിരുദ്ധ ക്യാമ്പയിന്‍ നടത്തണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. കണ്ണൂര്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ചേര്‍ന്നായിരിക്കണം ക്യാമ്പയിന്‍ നടത്തേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഇന്ദിരാ ഗാന്ധി കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ 10 വിദ്യാര്‍ത്ഥികള്‍ക്കാണ് കോടതിയുടെ നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.

കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ സുഹൈലിനെ ഷൂ ധരിച്ചെന്നാരോപിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പരിക്കേല്‍പ്പിച്ചിരുന്നു. പത്ത് പേരടങ്ങുന്ന വിദ്യാര്‍ത്ഥികളുടെ സംഘമാണ് ഇത്തരത്തില്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തത്. മുഹമ്മദ് ഇബ്ലീസ്, മുനമ്മദ ഷാഹിന്‍ എന്നിവരുള്‍പ്പെടെയുള്ള പത്ത് വിദ്യാര്‍ത്ഥികളാണ് റാഗ് ചെയ്തത്.

Top