ജാതിയുടെ പേര് പറഞ്ഞും അധിക്ഷേപം; കാരക്കോണത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

തിരുവനന്തപുരം: പ്രധാനാധ്യാപികക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍. കാരക്കോണം പരമുപ്പിള്ള മെമ്മോറിയല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അധ്യാപികയ്‌ക്കെതിരെ ഉപരോധം നടത്തുന്നത്.
സ്‌കൂള്‍ മാനേജര്‍ ക്ലാസ്സില്‍ കയറി കുട്ടികളെ ചീത്തവിളിച്ചെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

സ്‌കൂള്‍ മേനജര്‍ക്കെതിരെ നേരത്തേയും പരാതികള്‍ ഉയര്‍ന്നിരുന്നു. മാനേജരും ഭര്‍ത്താവും വിദ്യാര്‍ത്ഥികളെ നിരന്തരം അധിക്ഷേപിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജാതി പറഞ്ഞ് അധിക്ഷേപ്പിച്ചതിനും മുട്ടിന്മേല്‍ നിര്‍ത്തിയതിനും മാനേജര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസുണ്ടായിരുന്നു. സ്‌കൂള്‍ മാനേജര്‍ ജ്യോതിഷ്മതിക്കും ഭര്‍ത്താവ് വിജയകുമാറിനും എതിരെയായിരുന്നു കേസ്.

Top