എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഉള്‍പ്പെടെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ മാസം പതിനാറാം തീയതി നടക്കാനിരിക്കുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റിവെയ്ക്കണം എന്ന് ആവശ്യം.

സംസ്ഥാനത്തെ വ്യത്യസ്ത പ്രദേശങ്ങള്‍ കണ്ടയിന്‍മെന്റ് സോണ്‍ ആയി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും പരീക്ഷ മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നത്.

ഈ വര്‍ഷത്തെ എന്‍ജിനീയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷ നടക്കുന്നത് ഈ മാസം 16ന് വ്യാഴാഴ്ചയാണ്. കോവിഡ് വ്യാപനം നിയന്ത്രണത്തിലാവുകയും ലോക് ഡൗണില്‍ ഇളവ് നല്‍കുകയും ചെയ്ത പശ്ചാത്തലത്തിലാണ് 16ന് പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ രോഗവ്യാപനം പുതിയ ഘട്ടത്തിലേക്ക് കടക്കുകയും കൂടുതല്‍ സ്ഥലങ്ങളില്‍ പ്രാദേശിക വ്യാപനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

ദേശീയ തലത്തിലുള്ള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ മാസങ്ങള്‍ കഴിഞ്ഞാണ് നടക്കുന്നത്. മെഡിക്കല്‍ പ്രവേശന പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിവെച്ചിട്ടുണ്ട്.

Top