നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം; അതിരുകടക്കരുതെന്ന് കെ.ടി ജലീല്‍

തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി കൊണ്ട് തലസ്ഥാനത്ത് വീണ്ടും വിദ്യാര്‍ത്ഥികള്‍ ഓണാഘോഷങ്ങള്‍ക്കിടെ ജീപ്പ് റാലിയും ബൈക്ക് റാലിയും നടത്തി. തുടര്‍ന്ന് പെരിങ്ങമല ഇക്ബാല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പാലോട് പൊലീസ് കേസെടുത്തു.

ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോളേജുകളിലെ ഓണാഘോഷം അതിരുകടക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.

പൊലീസിന്റെ മുന്നറിപ്പ് മറികടന്നായിരുന്നു പെരിങ്ങമല ഇക്ബാല്‍ കോളജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഓണാഘോഷം ഇത്തരത്തില്‍ സംഘടിപ്പിച്ചത്. അപകടരമായ രീതിയില്‍ വാഹനമോടിച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടിച്ചതിനും കണ്ടാലറിയാവുന്ന 100 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഓണാഘോഷത്തിനിടെ തിരുവനന്തപുരം സിഇടി എഞ്ചിയനറിംഗ് കോളജില്‍ ഒരു വിദ്യാര്‍ത്ഥിനി വാഹനമിടിച്ച് മരണപ്പെട്ടതിനു ശേഷം ആഘോഷങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിയന്ത്രണം കൊണ്ടു വന്നിരുന്നു.

Top