ഐഎന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നു പേരുകള്‍ ഒഴിവാക്കി; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

NURSES

ബംഗളൂരു : കര്‍ണാടകത്തിലെ നഴ്‌സിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കി ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍(ഐഎന്‍സി)

കര്‍ണാടകത്തിലെ നഴ്‌സിംഗ് കോളേജുകളുടെ പേരുകള്‍ ഐഎന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നു ഒഴിവാക്കിയാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കിയിരിക്കുന്നത്.

ഇതോടെ ഐഎന്‍സിയുടെ അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ പഠിച്ചിറങ്ങിയാല്‍ വിദ്യാര്‍ഥികള്‍ക്കു കര്‍ണാടകത്തിനു പുറത്തു ജോലി ചെയ്യാനാകാത്ത സാഹചര്യമുണ്ടാകും.

കര്‍ണാടകയില്‍ പഠിക്കുന്ന ഭൂരിഭാഗം വിദ്യാര്‍ഥികളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇതേതുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ആശങ്കയിലായിരിക്കുകയാണ്.

2017 മേയിലും സംസ്ഥാനത്തെ കോളേജുകളുടെ പേരുകള്‍ ഐഎന്‍സി ഒഴിവാക്കുകയും, ഇതിനെതിരെ കോളേജുകള്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ നഴ്‌സിംഗ് കോളേജുകള്‍ക്ക് കര്‍ണാടക നഴ്‌സിംഗ് കൗണ്‍സിലിന്റെയും രാജീവ് ഗാന്ധി ആരോഗ്യ സര്‍വകലാശാലയുടേയും അംഗീകാരം മതിയെന്ന സര്‍ക്കുലര്‍ കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു.

Top